സുല്‍ത്താന്‍ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മാര്‍ ഗ്രിഗോറിയോസ് നോളജ് സെന്ററില്‍ ഒരുക്കിയ മാര്‍ ഇവാനിയോസ് കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബത്തേരി രൂപതയുടെ നേതൃത്വത്തിലാണ് സെന്റര്‍ ആരംഭിച്ചത്.
സെന്ററിന്റെ കൂദാശാകര്‍മം ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ബത്തേരി രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.